കര്‍ണാടക ആര് ഭരിക്കും?, തെരഞ്ഞെടുപ്പ് ഫലം ഇന്ന്, കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഏകദേശം 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് എന്താണെന്ന് വ്യക്തമാകും. 12 മണിയോട് കൂടി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ്. 224 അംഗ നിയമസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

also read: കസേരയെടുത്ത് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? കെകെ ശൈലജയ്ക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ വന്ദനയുടെ അച്ഛന്‍

സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

also read: 30,000 രൂപ ശമ്പളം: 30 ലക്ഷത്തിന്റെ ടിവി,10 ആഡംബര കാറുകള്‍, ഏഴ് കോടിയുടെ ആസ്തി: അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അനധികൃത സമ്പാദ്യ

കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകള്‍ വിജയപ്രതീക്ഷ ഉയര്‍ത്തുമ്പോള്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വസത്തിലാണ് ബിജെപി. നിയമസഭയില്‍ നിര്‍ണായക സ്വാധീനമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

Exit mobile version