അവസാന ലാപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ മുന്നില്‍

പാലക്കാട് മണ്ഡലത്തില്‍ അവസാന ലാപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. ഷാഫി പറമ്പില്‍ 2275 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരിക്കുന്നത്.ആദ്യ ഘട്ടങ്ങളില്‍ വ്യക്തമായ ലീഡാണ് ഇ ശ്രീധരന്‍ നിലനിര്‍ത്തിയിരുന്നത്. 7000 വോട്ടുകള്‍ വരെ ലീഡ് അദ്ദേഹം ഉയര്‍ത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ വിജയ പ്രതീക്ഷയേ ഷാഫി പറമ്പിലിനുണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷ എഞ്ചിനീയര്‍ കൂടിയായ ഇ ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതും ഇദ്ദേഹത്തെയാണ്.

Exit mobile version