ലീഡ് അറുപതിനായിരവും കടന്ന് മുകളിലേക്ക്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി കെകെ ശൈലജ

കണ്ണൂര്‍: മട്ടന്നൂരില്‍ കെകെ ശൈലജയുടെ ലീഡ് 61000 കടന്നു. രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് കെകെ ശൈലജ ഇത്രയും ഭൂരിപക്ഷം നേടുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ മിന്നും വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 90ലേറെ സീറ്റുകള്‍ നേടി വന്‍ വിജയം നേടിയത് അഭിമാനകരമാണെന്ന് കെകെ ശൈലജ പറഞ്ഞു. കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു.

ഈ നിയമസഭ തെരരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തംരഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് 50000 കടന്നിരിക്കുകയാണ്. കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്നായിരുന്നു എല്‍ഡിഎഫ് വിജയത്തില്‍ വിഎസിന്റെ പ്രതികരണം. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വിഎസ് പ്രതികരിച്ചു.

Exit mobile version