എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമില്ല; 267 സീറ്റുകളില്‍ ഒതുങ്ങും; വ്യത്യസ്ത പ്രവചനവുമായി എബിപി നീല്‍സണ്‍

ന്യൂഡല്‍ഹി;എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് എബിപി നീല്‍സണ്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎയ്ക്ക് 267 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിയുകയെന്നാണ് എബിപി നീല്‍സണ്‍ പ്രവചിക്കുന്നത്. യുപിഎ 127 സീറ്റും മറ്റുള്ളവര്‍ 148 സീറ്റും നേടുമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അരഡസനോളം എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് ഭൂരിപക്ഷമോ മൃഗീയ ഭൂരിപക്ഷമോ പ്രവചിക്കുമ്പോഴാണ് അതില്‍ നിന്നും വ്യത്യസ്തമായ പ്രവചനം എബിപി നീല്‍സണ്‍ നടത്തിയിരിക്കുന്നത്.

അതെസമയം ഇവരുടെ പ്രവചനം ശ്രദ്ധേയമാകുന്നത് കഴിഞ്ഞ തവണത്തെ ഇവരുടെ പ്രവചനവുമായി ചേര്‍ത്തു വായിക്കുമ്പോഴാണ്. കഴിഞ്ഞ തവണ എന്‍ഡിഎ 281 സീറ്റുകള്‍ നേടുമെന്നായിരുന്നു എബിപി നീല്‍സണ്‍ പ്രവചനം. അത്തവണ എന്‍ഡിഎ നേടിയത് 282 സീറ്റുകളുമായിരുന്നു. അതായത് മറ്റുള്ള എക്‌സിറ്റ് പോളുകളെ അപേക്ഷിച്ച് ഏറേകുറേ കൃത്യമായ കണക്കായിരുന്നു ഇത്.

Exit mobile version