എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും; മോഡി തുടരുമെന്നും നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം കഴിയുമ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മോഡി തുടരുമെന്നാണ് നാല് സര്‍വ്വേകള്‍ പറയുന്നത്.

എന്‍ഡിഎയ്ക്ക് 296 സീറ്റ് ലഭിക്കുമെന്നാണ് റിപ്ലബിക്ക്- ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ വ്യക്താമാക്കുന്നത്. ന്യൂസ് എക്‌സ് 298 സീറ്റും എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നു. റിപ്ലബിക്ക് സീവോട്ടര്‍ 287 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ടൈംസ് നൗ 306 സീറ്റ് എന്‍ഡിഎ നേടുമെന്നും പറയുന്നു.

100 മുതല്‍ 130 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പരമാവധി ലഭിക്കുകയുള്ളൂവെന്നാണ് നാല് സര്‍വ്വേകളും പറയുന്നത്.

Exit mobile version