കര്‍ണാടകത്തില്‍ പോലീസ് നിയമം മാറുന്നു! ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, പോലീസുകാര്‍ക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം

വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക് ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം ഡിജിപി നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ബംഗളൂരു: കര്‍ണാടകത്തില്‍ പോലീസ് ഡ്രൈവര്‍മാര്‍ക്ക് പുറമെ എല്ലാ പോലീസുകാര്‍ക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം. വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക് ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം ഡിജിപി നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

പോലീസ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക് ഉണ്ടാകണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. ലൈസന്‍സ് ലഭിക്കുന്നതുവരെ ഒദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. നിലവില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ എത്രയും വേഗം ലൈസന്‍സെടുക്കണം.

ഡ്രൈവര്‍ക്ക് ലൈസന്‍സില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും നിയമസംരക്ഷകര്‍ തന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

നിലവില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ എത്രയും വേഗം ലൈസന്‍സെടുക്കണമെന്നും എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version