റാഫേല്‍ കേസ്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയെ തെറ്റുദ്ധരിപ്പിച്ചു, വിധിയില്‍ ഗുരുതര വീഴ്ചയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതം വാദത്തിന് അനുവദിച്ചു.

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി നേടിയതെന്ന് അഡ്വ പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ചു. കേന്ദ്രം മുഴുവന്‍ രേഖകളും കോടതിക്ക് കൈമാറിയില്ല. ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നംഗങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ മാറ്റുന്നതിനെ എതിര്‍ത്തതടക്കം നിര്‍ണായക വിവരങ്ങള്‍ കേന്ദ്രം കോടതിക്ക് നല്‍കിയില്ല. ഇക്കാര്യം വഞ്ചനയാണ്. സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും പ്രശാന്ത് ഭൂഷന്‍ വാദിച്ചു.

ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളാണ് പരിഗണിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് സിഎജി റിപ്പോര്‍ട്ട് വച്ചത്. എന്നാല്‍ സിഎജി റിപ്പോര്‍ട്ടില്‍ വിലവിവരം പ്രസിദ്ധപ്പെടുത്തുമെന്നു സര്‍ക്കാര്‍ എങ്ങനെ പ്രവചിച്ചുവെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

Exit mobile version