എന്ത്,’ഝാൻസി റാണി’യ്ക്ക് വരെ ജോലിയില്ലെന്നോ?; കങ്കണ റണൗത്തിനെ ട്രോളി പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗത്തിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ.

ലോക്ഡൗണിൽ പ്രോജക്ടുകളൊന്നുമില്ലെന്നും നികുതിയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ഝാൻസി റാണിയ്ക്ക് വരെ ജോലിയില്ലാത്ത അവസ്ഥയോ? എന്നാണ് പ്രശാന്ത് ഭൂഷൺ ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.കഴിഞ്ഞ ദിവസം ലോക്ഡൗൺ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് കങ്കണ പറഞ്ഞിരുന്നു.

Exit mobile version