പൂനെയിലെ തുണി ഗോഡൗണില്‍ തീപിടുത്തം; 5 തൊഴിലാളികള്‍ വെന്തു മരിച്ചു

പൂനെ; പൂനെയിലെ തുണി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 5 പേര്‍ മരിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ തുണി ഗോഡൗണിനാണ് തീ പിടിച്ചത്. രാവിലെ നാല് മണിയോട് കൂടി തീപടരുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ആയതിനാല്‍ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. തീ നിയന്ത്രണവിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Exit mobile version