എന്ത് കൊണ്ട് വയനാട്ടില്‍ മത്സരിച്ചു? അമേഠിക്ക് രാഹുലിന്റെ കത്ത്

അമേഠി തന്ന കരുത്താണ് എക്കാലവും സത്യത്തിന് വേണ്ടി നിലകൊള്ളാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും തന്നെ പ്രാപ്തനാക്കിയതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി നാളെ പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. ഈ സാഹചര്യത്തില്‍ അമേഠിക്കായി ഒരു കത്തെഴുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഹിന്ദിയിലുള്ള കത്തില്‍ എന്ത് കൊണ്ട് താന്‍ വയനാട്ടില്‍ മത്സരിച്ചുവെന്നും രാഹുല്‍ പറയുന്നുണ്ട്.

അമേഠി തന്റെ കുടുംബമാണ്.പരസ്പരം സ്‌നേഹിക്കാനുള്ള പാഠം പഠിച്ചത് ഇവിടെ നിന്നാണ്. നിങ്ങള്‍ തന്നെ പഠിപ്പിച്ചതു പോലെ രാജ്യത്ത് ഐക്യം ഉറപ്പിക്കാനാണ് താന്‍ വയനാട്ടില്‍ മത്സരിച്ചതെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.

അമേഠി തന്ന കരുത്താണ് എക്കാലവും സത്യത്തിന് വേണ്ടി നിലകൊള്ളാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും തന്നെ പ്രാപ്തനാക്കിയതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. 2014ലെ എതിര്‍ സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.

Exit mobile version