നീറ്റ് ഇന്ന്; രാജ്യത്ത് പരീക്ഷ എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതല്‍. കേരളത്തില്‍ വിവിധ ജില്ലകളിലായി 96,.535 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. രാജ്യത്തെ 154 നഗരങ്ങളിലായിട്ടാണ് പരീക്ഷാ നടക്കുന്നത്.

ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ വൈകിട്ട് അഞ്ച് വരെയാണ്. ഒന്നരയ്ക്ക് മുന്നേ പരീക്ഷാ ഹാളില്‍ കയറണം. ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം. അതെസമയം സണ്‍ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തണം. കഴിഞ്ഞ രണ്ട് തവണയും പരിശോധനയെ ചൊല്ലി പല കേന്ദ്രങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ് തൊപ്പി ബെല്‍റ്റ് എന്നിവയും പാടില്ല,

Exit mobile version