വിദേശ രാജ്യങ്ങളിലേയും അയൽ സംസ്ഥാനങ്ങളിലെയും മെഡിക്കൽ പ്രവേശനത്തെ കുറിച്ച് മനസ്സിലാക്കാൻ സൗജന്യ വെബിനാറുകളും കൗൺസിലിങും; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തൃശ്ശൂർ: ഓരോ വർഷവും സ്വപ്‌നം കണ്ടതുപോലെ സംസ്ഥാനത്തിനകത്തും രാജ്യത്തു തന്നെയും മെഡിക്കൽ പ്രവേശനം സാധ്യമാവാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് വിദേശ സർവ്വകാലാശാലകളിലും മെഡിക്കൽ കോളേജുകളിലും പ്രവേശനം നേടുന്നത്. ഏതെങ്കിലും എജ്യൂക്കേഷൻ ഏജൻസികളുടെ സഹായത്തോടെയാണ് ഭൂരിപക്ഷം പേരും അഡ്മിഷൻ സ്വന്തമാക്കുന്നത്. കൃത്യമായും കാര്യക്ഷമമായും നടത്തുന്ന ഏജൻസികൾ ഉള്ളത് പോലെ തന്നെ ചതിക്കുഴികൾ ഒരുക്കുന്നവരും കുറവല്ല.

കാനഡ, യുകെ, ചൈന, റഷ്യ, കസാഖിസ്ഥാൻ, ഉക്രൈൻ, മാൾഡോവ, തുടങ്ങിയ രാജ്യങ്ങളിലെക്കാണ് ഇന്ത്യയിൽ നിന്ന് കൂടുതലായും വിദ്യാർത്ഥികൾ പഠനത്തിനായി ചേക്കേറുന്നത്. റഷ്യയിൽ പ്രവേശനത്തിന്റെ സമയ പരിധി കഴിഞ്ഞതിനാലും കാനഡ, യുകെ എന്നിവിടങ്ങളിൽ താരതമ്യേന ചിലവ് കൂടുന്നതും കൊണ്ട് ഉക്രൈൻ, കസാഖിസ്ഥാൻ, മാൾഡോവ എന്നീ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികൾ കൂടുതലായി എംബിബിഎസ് കോഴ്‌സിന് ചേരാൻ താൽപര്യപ്പെടുന്നുണ്ട്. മുപ്പത്-മുപ്പത്തഞ്ച് ലക്ഷം രൂപ മാത്രം ചിലവാക്കി പഠനം നടത്താൻ കഴിയും എന്നത് തന്നെയാണ് പ്രധാന ആകർഷണം .

ഇന്ത്യയിലെ എംബിബിഎസ് പ്രവേശനം എളുപ്പമല്ലാത്തതും എൻആർഐ-മാനേജ്‌മെന്റ് പ്രവേശനത്തിന് ഒരു കോടി-ഒന്നര കോടി രൂപ വരെ ചിലവ് വരുന്നതും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിദേശ പഠനം തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു.

കേരളത്തിൽ വളരെ സുതാര്യമായി മാത്രമാണ് എംബിബിഎസ് പഠനം നടന്നു വരുന്നത്. എൻആർഐ ക്വാട്ട വരെ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണ് കേരളത്തിൽ നടന്നു വരുന്നത്. സെൻട്രൽ ക്വാട്ടയും എൻആർഐ ക്വാട്ടയും കഴിച്ചുള്ള അഡ്മിഷനുകൾ കർണ്ണാടകയും തമിഴ്‌നാടും അടക്കമുള്ള അയൽ സംസ്ഥാനങ്ങളിലും സംസ്ഥാന എൻട്രൻസ് പരീക്ഷ ഏജൻസികൾ തന്നെയാണ് നടത്തുന്നതെങ്കിലും എൻആർഐ ക്വാട്ടയിലും മെറിറ്റ് ക്വാട്ടയിലും ഒഴിവ് വരുകയും ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്ന സീറ്റുകളിലേക്ക് മെഡിക്കൽ കോളേജ് മാനേജുമെന്റ് താൽപര്യപ്പെടുന്നവർക്ക് മാത്രം ഇപ്പോഴും സീറ്റ് നൽകുന്നുണ്ടെന്നുള്ളതും വാസ്തവമാണ്.

അതേസമയം അവസാന അലോട്ട്‌മെന്റ് നടക്കുന്ന സമയം വരെ ആശങ്കയോടെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവും വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന സാധ്യത ആരായാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നുണ്ട് .

അന്യരാജ്യവും ഭാഷയും, കാലാവസ്ഥ, പഠനം കഴിഞ്ഞാൽ തിരിച്ചു ഇന്ത്യയിൽ അംഗീകാരം ലഭിക്കുമോ എന്ന ആശങ്കകൾ, അഡ്മിഷൻ പ്രൊസീജ്യർ, ഫീസും മറ്റു ചിലവുകളും വിശ്വസ്തരായ കൺസൾട്ടൻസികളുടെ സേവനങ്ങൾ അവരുടെ എക്‌സ്പീരിയൻസ്, വിസാ പ്രോസസ്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നുണ്ട് .

വിദേശ രാജ്യങ്ങളിലെയും അയൽ സംസ്ഥാനങ്ങളിലെയും മെഡിക്കൽ പ്രവേശനം സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി ലഭ്യമാക്കാൻ ഓരോ മേഖലയിൽ നിന്നുള്ള വിദഗ്ധരെ അണി നിരത്തി സൗജന്യ വെബിനാറുകളും ഓൺലൈൻ കൗൺസിലിംഗിനും ഉള്ള സൗകര്യം വിവിധ എജുക്കേഷൻ എക്‌സ്‌പെർട്ടുകളുമായി അസോസിയേറ്റ് ചെയ്ത് നടപ്പിലാക്കുകയാണ് ബിഗ് ന്യൂസ് എഡ്യൂക്കേഷൻ ഹെൽപ്പ് ഡെസ്‌ക്ക്.

സൗജന്യ വെബിനാറുകളും കൗൺസിലിംഗും ലഭ്യമാകാൻ ബിഗ് ന്യൂസ് നൽകുന്ന ഗൂഗിൾ ഫോമിലൂടെ റെജിസ്റ്റർ ചെയ്യുകയോ ബിഗ് ന്യൂസ് എജുക്കേഷൻ ഹെൽപ് ഡെസ്‌ക്ക് നമ്പറിലോ വിളിക്കാവുന്നതാണ്

ഹെൽപ് ഡെസ്‌ക്ക് നമ്പർ : +91 73568 75621

വെബിനാറിനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :

https://forms.gle/VRcHkuKKtPWnfpgQ7

MBBS ADMISSION 2020-2021

https://forms.gle/VRcHkuKKtPWnfpgQ7

Exit mobile version