സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഒഡീഷ: മാല്‍കംഗിരിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സ്ഥലത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവിടെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതോടൊപ്പം ബിഎസ്എഫ് , എസ്ഒജി സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മാല്‍കംഗിരിയിലെ പപ്ലൂരു പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച രാത്രിയോടെ സേന തെരച്ചില്‍ ആരംഭിച്ചിരുന്നു.

Exit mobile version