അസമിലും അരുണാചല്‍ പ്രദേശിലും ശക്തമായ ഭൂചലനം

ഗുവാഹാട്ടി: അസമിലും അരുണാചല്‍ പ്രദേശിലും ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.1 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മ്യാന്‍മര്‍, ടിബറ്റന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും ഇത്തരത്തില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

ഭൂചലനത്തിന്റെ കേന്ദ്രബിന്ദു അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് തെക്ക്-പടിഞ്ഞാറ് 180 കിലോമീറ്റര്‍ മാറിയാണ്. അതേസമയം നേപ്പാളിലെ കാഠ്മണ്ഡുവിലും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version