ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം, അരമണിക്കൂറോളം നീണ്ടുനിന്ന പ്രകമ്പനം

കവരത്തി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം. പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായതെന്നാണ് വിവരം.

ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് മേഖലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി അറിയിച്ചത്. അതേസമയം, ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

also read:ആ പിതാവിന്റെ കൈയ്യൊന്ന് നെഞ്ചോട് ചേര്‍ത്തുവെക്കണം, ഒരു മുത്തം നല്‍കണം; ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതില്‍ കെടി ജലീല്‍

മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Exit mobile version