വയനാട്ടില്‍ രാഹുലിനെതിരെ പുതിയ പ്രാചരണത്തിന് ഇടതുപക്ഷം; കര്‍ഷക മാര്‍ച്ചോടെ തുടക്കം !

വയനാട്ടിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് ഇടതുപക്ഷം പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്തുക.

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷകരെ അണിനിരത്തിയുള്ള ലോംഗ് മാര്‍ച്ചിന് ഒരുങ്ങി ഇടതുപക്ഷം. വയനാട്ടിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് ഇടതുപക്ഷം പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്തുക.

കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നി രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങളുമായാണ് പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്താന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 12,13 തീയതികളില്‍ പുല്‍പ്പളളിയിലും നിലമ്പൂരിലുമായി നടത്തുന്ന ലോംഗ് മാര്‍ച്ചില്‍
ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കും.

അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കര്‍ഷകരെ കൂടതല്‍ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Exit mobile version