ലക്ഷ്യം 3,300 കോടി രൂപയുടെ അധിക വരുമാനം; ചരക്ക് കൂലി വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ

കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് റെയില്‍വെ ഉയര്‍ത്തിയത്

ന്യൂഡല്‍ഹി: ചരക്ക് കൂലി വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ.കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് റെയില്‍വെ ഉയര്‍ത്തിയത്. 8.75 ശതമാനമാണ് ഉയര്‍ത്തിയത്.

എന്നാല്‍, സിമന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, യൂറിയ തുടങ്ങിയവ കൊണ്ടുപോകാനുളള നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിരക്ക് വര്‍ധനയിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യന്‍ റെയില്‍വെ പ്രതീക്ഷിക്കുന്നത്.

നിരക്ക് വര്‍ധനവ് ഊര്‍ജ്ജ മേഖലയെ വലിയ രീതിയില്‍ ബാധിച്ചേക്കും. രാജ്യത്തെ വിവിധ താപനിലയങ്ങളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നതിന് റെയില്‍വെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

Exit mobile version