രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം: തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ നിന്ന് മത്സരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസിന്റെ വാദം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. രണ്ടിടത്ത് മത്സരിക്കുമോ എന്ന് രാഹുല്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരിടത്ത് മാത്രമാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ അത് അമേഠിയിലാകുമെന്നും സുര്‍ജേവാല അറിയിച്ചു. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും രാഹുലിന് ക്ഷണമുണ്ട്. എല്ലാ ആവശ്യങ്ങളും മാനിക്കുന്നു. പക്ഷേ, അമേഠിയ്ക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. എടുത്താല്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിക്കുന്നെങ്കില്‍ മാത്രമേ വയനാട് പരിഗണിക്കൂ എന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇനിയും അവ്യക്തത തുടരുകയാണ്. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പന്ത്രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തുവിട്ടത്. താന്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ രാഹുല്‍ ഗാന്ധി മത്സരിക്കാനായി രണ്ടാമതൊരു മണ്ഡലം തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് കര്‍ണാടകയില്‍ നിന്നായിരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ട്‌റാവു അവകാശപ്പെട്ടു. രാഹുല്‍ഗാന്ധി

Exit mobile version