പിടിയിലായതോടെ രാജ്യത്തെ മുഴുവന്‍ മോഡി ചൗക്കീദാര്‍ ആക്കി; മോഡിയുടെ വായടപ്പിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘മേം ഭീ ചൗക്കീദാര്‍’- ഞാനു കാവല്‍ക്കാരനാണ് എന്ന ക്യാംപെയിനിനെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് മുന്നില്‍ പിടിക്കപ്പെട്ടതോടെ രാജ്യത്തെ മുഴുവന്‍ ചൗക്കീദാര്‍ ആക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ കലബുറജിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കവെയാണ് രാഹുലിന്റെ വിമര്‍ശനം.

റാഫേല്‍ കരാറിലെ അഴിമതി പുറത്തുവന്നതോടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് എതിരെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് സോഷ്യല്‍മീഡിയയില്‍ ഇത് ഹിറ്റായതോടെ മറുപടിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. അങ്ങനെയാണ് ഞാനും കാവല്‍ക്കാരനാണ് എന്ന ക്യാംപെയിനുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ പേരിനൊപ്പം ചൗക്കീദാര്‍ ചേര്‍ക്കാനും മോഡി ഉള്‍പ്പടെയുള്ള നേതാക്കള്‍ മടിച്ചില്ല.

എന്നാല്‍ ഇതിനെ വിമര്‍ശിച്ച രാഹുല്‍, രാജ്യത്തെ പറ്റിച്ച അനില്‍ അംബാനിയുടേയും മെഹുല്‍ ചോക്‌സിയുടേയും നീരവ് മോദിയുടേയും കാവല്‍ക്കാരനാണ് മോഡിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Exit mobile version