യുവാക്കളെ കൊലപ്പെടുത്തി, കാമുകിമാരെ തട്ടിക്കൊണ്ടുപോയി

യുവാക്കളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്

ജാര്‍ഖണ്ഡ്: ഗുംല ജില്ലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി. പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നീ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തലചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഇവരുടെ ബൈക്കും പെണ്‍കുട്ടികളുടേത് എന്ന് കരുതുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവാക്കളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Exit mobile version