പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടത്തിനിറങ്ങി തൃണമൂല്‍; സ്ഥാനാര്‍ത്ഥി പട്ടികയില്‍ 41 ശതമാനവും സ്ത്രീകള്‍

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം ഉള്ള 42 മണ്ഡലങ്ങളിലും അധികാരം തിരിച്ച് പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തുകയാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍

ഉത്തര്‍പ്രദേശ്: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ഒരിങ്ങി പശ്ചിമ ബംഗാള്‍.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം ഉള്ള 42 മണ്ഡലങ്ങളിലും അധികാരം തിരിച്ച് പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തുകയാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേരത്തെ പൂര്‍ത്തിയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ശേഷം പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനവും വനിതകളാണ്. അതിന് പുറമെ പശ്ചിമ ബംഗാളില്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും മമത ബാനര്‍ജി ആരോപിച്ചു.

Exit mobile version