തെരുവോര ഭക്ഷണശാലയിൽ മോമോസ് തയാറാക്കിയും പാനിപൂരി വിറ്റും മമത ബാനർജി: സൈബറിടത്ത് വീഡിയോ തരംഗമാകുന്നു

Mamata Banerjee | Bignewslive

മോമോസ് തയാറാക്കിയും പാനിപൂരി വിറ്റും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.

ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയപ്പോഴാണ് തെരുവോര ഭക്ഷണശാലയിൽ മമതാ ബാനർജിയും പാചകത്തിനായി പങ്കുകൊണ്ടത്.

‘ദിലീപിനെ പൂട്ടണം’ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ആഷിക്ക് അബുവും നികേഷ് കുമാറും സന്ധ്യ ഐപിഎസും അംഗങ്ങൾ; വ്യാജഗ്രൂപ്പിനെ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

‘ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മമത ബാനർജി ചിത്രങ്ങൾ പങ്കുവെച്ചത്. ഡാർജിലിങിലെ തെരുവിലെ ഭക്ഷണശാലയിലിരുന്നു മോമോസ് ഉണ്ടാക്കുന്ന വീഡിയോ ന്യൂസ് ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞ തവണ ഡാർജിലിങ് സന്ദർശിച്ചപ്പോഴും മമത മോമോസ് തയാറാക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡാർജിലിങിൽ എത്തിയ ബംഗാൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പാനി പൂരികൾ ഉണ്ടാക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.

Exit mobile version