‘മോഡി ഭരിക്കുന്നത് തീവ്രവാദിയെ പോലെ; ഏത് ബോംബാണ് എപ്പോഴാണ് എറിയുക എന്നറിയില്ല’; രാഹുലിനെ സാക്ഷിയാക്കി വിജയ ശാന്തിയുടെ വിമര്‍ശനം

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണം തീവ്രവാദിയെ പോലെയാണെന്ന് മുന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയ ശാന്തിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു വിജയശാന്തി. സംസാരിക്കുകയായിരുന്നു വിജയ ശാന്തി. ജനങ്ങളൊക്കെ മോദിയെ ഭയപ്പെടുന്നുണ്ട്. കാരണം അദ്ദേഹം ഏത് തരത്തിലുള്ള ബോംബാണ് എറിയുക എന്നറിയില്ല എന്നായിരുന്നു നേതാവിന്റെ വാക്കുകള്‍.

‘മോഡി എപ്പോഴാണ്, ഏത് തരത്തിലുള്ള ബോംബാണ് എറിയുക എന്നറിയില്ല. അതുകൊണ്ട് തന്നെ ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ്. മോഡി തീവ്രവാദിയെപോലെയാണ്.’ വിജയ ശാന്തി പറഞ്ഞു. ജനങ്ങള്‍ എപ്പോഴും സ്നേഹിക്കപ്പെടുകയാണ് വേണ്ടതെന്നും എന്നാല്‍ മോഡി അവരെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും വിജയ ശാന്തി കുറ്റപ്പെടുത്തി.

Exit mobile version