പാകിസ്താന്റെ പേപ്പര്‍ ബോയ് മോഡിയാണ്! അത് ഞങ്ങളല്ല; പ്രധാനമന്ത്രിയോട് രാഹുല്‍

ന്യൂഡല്‍ഹി: ബലാക്കോട്ട് ഭീകരാക്രമണത്തില്‍ സംശയമുന്നയിച്ച പ്രതിപക്ഷത്തെ പാകിസ്താന്റെ പോസ്റ്റര്‍ ബോയ്‌സ് എന്നുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തിരിച്ച് ‘പോസ്റ്റര്‍ ബോയ്’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2016ലെ പത്താന്‍കോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച പാക് സംഘത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

പാകിസ്താനെ പ്രത്യേകിച്ച് അവരുടെ സൈന്യത്തേയും ഇന്റലിജന്‍സ് സ്ഥാപനങ്ങളേയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ കാലങ്ങളായി വിമര്‍ശിക്കുന്നതാണ്. ഫെബ്രുവരി 26ന് പാകിസ്താനിലെ ജെയ്ഷെ ഇ മുഹമ്മദ് താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തെ സംശയത്തോടെ നോക്കുന്നവരെ പാകിസ്താന്റെ ‘പോസ്റ്റര്‍ ബോയ്സ്’ എന്നു പറഞ്ഞ് മോഡി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അതേനാണയത്തില്‍ രാഹുല്‍ തിരിച്ചടിച്ചത്. ‘പത്താന്‍കോട്ട് അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്ക് ഐഎസ്‌ഐ ഉണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ (മകളുടെ) കല്ല്യാണത്തിന് പോകുന്നുണ്ട്. എന്നിട്ടും ഞങ്ങള്‍ പോസ്റ്റര്‍ ബോയ്സോ? ‘ എന്നാണ് രാഹുല്‍ ചോദിച്ചത്.

‘അദ്ദേഹം പാക്കിസ്ഥാന്റെ പോസ്റ്റര്‍ ബോയിയാണ്. നവാസ് ഷെരീഫിന്റെ കെട്ടിപ്പിടിച്ചും അദ്ദേഹത്തെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചും വലിയ നാടകം കളിക്കുകയാണ്.’ രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്താനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്നാണ് മോഡിയുടെ കുറ്റപ്പെടുത്തല്‍.

Exit mobile version