തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കുറച്ച് തണുപ്പ് ! ഐസ്‌ക്രീം വേണോ? വാത്സല്യം കലര്‍ന്ന ചോദ്യവുമായി രാഹുല്‍; വൈറലായി വീഡിയോ

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐസ്‌ക്രീം നുണയാനെത്തിയ നേതാവിനെ കണ്ട് കൗതുകത്തിലായിരിക്കുകയാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍. നഗരത്തിലെ ഒരു ഐസ്‌ക്രീം കടയിലെത്തിയ രാഹുല്‍ ഗാന്ധിയെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.

കടും നീല ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഒരു സാധാരണക്കാരനെ പോലെയെത്തിയ രാഹുല്‍ ഗാന്ധിയെ കടയിലെ കൗണ്ടറില്‍ കൈകളൂന്നി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും നേതാവിനെ ആളുകള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൗതുകത്തോടെ ആളുകള്‍ ചുറ്റും കൂടി.

ഐസ്‌ക്രീം വാങ്ങിയ ഉടന്‍ രാഹുല്‍ തന്റെ പിറകില്‍ നിന്നിരുന്ന കുഞ്ഞിന് നേരെ അത് നീട്ടി വാത്സല്യത്തോടെ ഐസ്‌ക്രീം വേണോ എന്ന് ചോദിച്ചു. കുഞ്ഞിന് നേരെ ഐസ്‌ക്രീം നീട്ടി.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധിയെത്തിയത്.

 

Exit mobile version