ഇനി മുതല്‍ ഓരോ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റിന് ശേഷവും ജയ്ഹിന്ദ് പറയണം; പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്

ന്യൂഡല്‍ഹി: ഇനി മുതല്‍ ഓരോ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റ് കഴിയുമ്പോളും ജയ് ഹിന്ദ് പറയണമെന്ന നിര്‍ദേശവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റ് കഴിയുമ്പോളും അല്‍പം നിര്‍ത്തി കൂടുതല്‍ തീക്ഷ്ണതയോടെ ജയ്ഹിന്ദ് എന്ന് പറയണമെന്നാണ് എയര്‍ ഇന്ത്യയുടെ നിര്‍ദേശം.

എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിംഗ് ആണ് എയര്‍ ഇന്ത്യയുടെ ഈ പുതിയ നിര്‍ദേശത്തെ കുറിച്ചുള്ള കാര്യം അറിയിച്ചത്.

2016 ല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹനിയും ഇത്തരത്തില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അന്ന് പൈലറ്റുമാര്‍ക്കായിരുന്നു നിര്‍ദേശം. വിമാനത്തിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്നയാള്‍ യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ അവസാനം ജയ് ഹിന്ദ് പറയണമെന്നായിരുന്നു അന്ന് നല്‍കിയ നിര്‍ദേശം.

Exit mobile version