അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായ രീതിയില്‍ ഒരാള്‍ പിടിയില്‍; പാകിസ്താന്‍ ചാരനെന്ന് സംശയം

പഞ്ചാബിലെ ഫെറോസ്പുറിന് സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംശയാസ്പദമായ രീതിയില്‍ ഒരാളെ ബോര്‍ഡര്‍ സേഫ്റ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്തത്

ഫെറോസ്പുര്‍: പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ഒരാള്‍ സൈന്യത്തിന്റെ പിടിയിലായി. പിടിയിലായ ആള്‍ പാകിസ്താന്‍ ചാരനാണെന്ന സംശയത്തിലാണ് സൈന്യം. പഞ്ചാബിലെ ഫെറോസ്പുറിന് സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംശയാസ്പദമായ രീതിയില്‍ ഒരാളെ ബോര്‍ഡര്‍ സേഫ്റ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പൗരനായ ഇയാളുടെ പക്കല്‍ നിന്ന് പാകിസ്താന്‍ സിം കാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണ്‍ ബോര്‍ഡര്‍ സേഫ്റ്റി ഫോഴ്‌സ് കണ്ടെത്തി.

സൈന്യം മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് എട്ടോളം ഗ്രൂപ്പുകളില്‍ ഈ നമ്പര്‍ അംഗമാണെന്ന് കണ്ടെത്തി. ഇതിനു പുറമെ ആറോളം പാകിസ്താന്‍ മൊബൈല്‍ നമ്പറുകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ആളാണ് ഇപ്പോള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

Exit mobile version