യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല; രാഹുല്‍ഗാന്ധി

കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകം ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version