ഹോട്ടലിലെ തീപിടുത്തം; ഉടമ അറസ്റ്റില്‍

ഉടമ രാഗേഷ് ഗോയലാണ് അറസ്റ്റിലായിരിക്കുന്നത്

ന്യൂഡല്‍ഹി: കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ഉടമ രാഗേഷ് ഗോയലാണ് അറസ്റ്റിലായിരിക്കുന്നത്. രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

കൂടാതെ ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നു. ഗോയലിനെ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മലയാളികള്‍ ഉള്‍പ്പെടെ 17പേര്‍ തീപിടുത്തത്തില്‍ മരിച്ചിരുന്നു.

Exit mobile version