കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി

എട്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

ജംഷഡ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. കാമുകന്റെ കൂടെ ബൈക്കില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.കാമുകനെ അക്രമിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. എട്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

ആക്രമിക്കപ്പെട്ട കാമുകന്‍ പെട്രോളിംഗ് നടത്തുന്ന ഹൈവേ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് പെണ്‍കുട്ടിയുടെ അടുത്തെത്തുകയും രക്ഷിക്കുകയുമായിരുന്നു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version