ജമ്മുകാശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചിരിക്കുന്നത്.

Exit mobile version