ജമ്മുവില്‍ മൂന്ന് ജയ്‌ഷെ ഭീകരരെ വധിച്ചു : കൂടുതല്‍ പേരുള്ളതായി സംശയം

JammuKashmir | Bignewslive

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ത്രാലില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ശക്തമായ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വെളളിയാഴ്ച അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഭീകരര്‍ കൂടുതല്‍ പേര്‍ ഒളിവിലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ നിന്ന് മൂന്ന് റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ആര്‍മിയും പോലീസും സംയുക്തമായി ഭീകരര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ ത്രാലില്‍ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റമുട്ടലാണിത്.

Exit mobile version