കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കഞ്ചാവ് തോട്ടം ഒരുങ്ങുന്നു, രാജ്യത്ത് ഇതാദ്യം

ന്യൂഡല്‍ഹി: കഞ്ചാവില്‍നിന്നു കാന്‍സറിനുള്ള മരുന്നു കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യ. അതിനായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ജമ്മുവില്‍ ഒരു കഞ്ചാവുതോട്ടം തന്നെ ഒരുങ്ങുകയാണ്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കഞ്ചാവുതോട്ടം ഒരുങ്ങുന്നത്.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് ‘കഞ്ചാവ് ഗവേഷണ പദ്ധതി’ പ്രഖ്യാപിച്ചത്. വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പായാണ് ഇത്. ഔഷധനിര്‍മാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

also read: എംവിഡിയ്ക്ക് തെറ്റി, ഫോട്ടോ സഹിതമുള്ള പെറ്റിയടിച്ചത് ചികിത്സയില്‍ കഴിയുന്ന യുവതിയ്ക്ക്

ജമ്മുവിലെ ഛത്തയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ (ഐഐഐഎം) ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സംരക്ഷിത മേഖലയിലാണ് തോട്ടമൊരുക്കുന്നത്. പ്രമേഹം, അര്‍ബുദം, നാഡീരോഗം തുടങ്ങിയവയ്ക്ക് കയറ്റുമതി ഗുണനിലവാരമുള്ള വേദനസംഹാരികള്‍ ഉല്‍പാദിപ്പിക്കാനാണ് ഇവിടെ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുക.

also read:

കാനഡയിലുള്ള സ്ഥാപനവുമായി സഹകരിച്ചാണ് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. 2020 ഫെബ്രുവരിയിലാണ് കനേഡിയന്‍ കമ്പനിയായ ഇന്‍ഡസ് സ്‌കാനുമായി സിഎസ്‌ഐആര്‍- ഐഐഐഎം കരാര്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെ ഛത്തയില്‍ കഞ്ചാവുകൃഷി ആരംഭിച്ചു.

Exit mobile version