പഞ്ചാബില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു; പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു. പഞ്ചാബിലെ തന്‍തരന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

നുഴഞ്ഞു കയറ്റ ശ്രമം തടയാന്‍ ശ്രമിച്ച ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞു കയറ്റക്കാര്‍ വെടി ഉതിര്‍ത്തു. ബിഎസ്എഫ് സംഘത്തിന്റെ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ എകെ 47, പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി.

രാവിലെ 4.45 കൂടിയായിരുന്നു ഭീകരര്‍ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.

Exit mobile version