ഹോട്ടലില്‍ തീപിടുത്തം; ഒമ്പത് പേര്‍ മരിച്ചു

താമസിക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെടുന്നു

ന്യൂഡല്‍ഹി: കരോള്‍ബാഗിലെ അര്‍പിത് ഹോട്ടലില്‍ തീപിടിച്ചു. അഗ്നിബാധയില്‍ ഒമ്പത് പേരാണ് മരിച്ചത്. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ താമസിക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെടുന്നു.

Exit mobile version