മോഡിയുടെ പെരുമാറ്റം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെപോലെ: ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണം; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംസ്ഥാന സര്‍ക്കാരുകളോട് മോഡി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് മോഡിയുടെ ശ്രമമെന്നും കേജരിവാള്‍ പറഞ്ഞു.

മോഡി ബിജെപിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അത് ഓര്‍ത്താല്‍ നന്ന്. മോഡിയും സംഘവും വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇല്ലാതാകുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളിലെ മമത സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കെജരിവാളിന്റെ പരാമര്‍ശം.

Exit mobile version