ഭര്‍ത്താവിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി നിരാഹാരമിരിക്കുന്നു

ഭര്‍ത്താവിന് ഐക്യദാര്‍ട്യം അര്‍പ്പിച്ചുകൊണ്ടാണ് നളിനിയും ഇപ്പോള്‍ നിരാഹാരം തുടങ്ങിയത്.

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി തന്റെ ഭര്‍ത്താവ് മുരുകനെ വിട്ടുകിട്ടാനായി നിരാഹാരമിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് നളിനി നിരാഹാരമിരിക്കുന്നത്. തന്നെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വെല്ലൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവും ഫെബ്രുവരി രണ്ടാം തീയതി മുതല്‍ നിരാഹാരത്തിലാണ്. ഭര്‍ത്താവിന് ഐക്യദാര്‍ട്യം അര്‍പ്പിച്ചുകൊണ്ടാണ് നളിനിയും ഇപ്പോള്‍ നിരാഹാരം തുടങ്ങിയത്.

തമിഴ്നാട് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം രാജീവ് ഗാന്ധി വധക്കേസിലെ മറ്റ് ഏഴ് പ്രതികളെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ തങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയ മുരുകനെ ഇനിയും തടവില്‍ നിന്നും മോചിപ്പിച്ചിട്ടില്ല. നളിനിയുടേയും മുരുകന്റെയും അഭിഭാഷകനായ പി പുകഴേന്തി പറഞ്ഞു. മുഴുവന്‍ പ്രതികളെയും മോചിപ്പിക്കണമെന്നാണ് നളിനി ആവശ്യപ്പെടുന്നത്.

ഫെബ്രുവരി 8ന് തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നളിനി ഏതാനും പ്രതിനിധികളെ ഗവര്‍ണറുടെ അടുക്കലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇത്‌കൊണ്ട് കാര്യമുണ്ടായില്ല. നിരവധി തടവുകാരെ സംസ്ഥാന മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം മോചിപ്പിച്ചിട്ടും രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ഇനിയും സര്‍ക്കാരിന്റെ ദയവ് കാത്ത് കഴിയുകയാണ് പുകഴേന്തി പറയുന്നു.

Exit mobile version