നെഹ്‌റുവിന്റെ കൊച്ചുമകന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ തകര്‍ത്തെന്ന് ചരിത്രം രേഖപ്പെടുത്തും; വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

Arun Jaitleyന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. കഴിഞ്ഞ രണ്ടു മാസമായി നിരവധി നുണപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. മറ്റുള്ള ആരെക്കാളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ തകര്‍ത്തെന്ന് ആയിരിക്കും ചരിത്രം രേഖപ്പെടുത്തുകയെന്നും അദ്ദേഹം കുറിച്ചു.

എല്ലാ ദിവസവും രാവിലെ 11 മണിക്ക് തന്നെ കോണ്‍ഗ്രസ് രണ്ട് സഭകളും തടസപ്പെടുത്തുകയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി തടസ്സപ്പെടുത്തുകയാണെന്നും റഫാല്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ രണ്ടു പ്രസംഗങ്ങളും പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വെറുപ്പില്‍ നിന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ രണ്ടു പ്രസംഗങ്ങളും ഞങ്ങള്‍ പരിശോധിച്ചു. അതെല്ലാം, പ്രധാനമന്ത്രിയോടുള്ള അസൂയയില്‍ നിന്നും വെറുപ്പില്‍ നിന്നും രാഹുല്‍ ഗാന്ധി നടത്തിയതാണ്. പ്രസംഗിച്ച കാര്യങ്ങളാണെങ്കില്‍ കോളേജ് നിലവാരത്തിലുള്ള ഒരു വിഡ്ഢിയുടേതാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

Exit mobile version