വ്യാജമദ്യ ദുരന്തം; മരണം 90, 30 പേര്‍ അറസ്റ്റില്‍

സഹ്‌റാന്‍പൂരില്‍ 22 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമാുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. സംഭവത്തില്‍ 30 പേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഢില്‍ ഇരുപത്താറും സഹ്‌റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18, കുശിനനഗറില്‍ 10 പേരുമാണ് മരിച്ചത്. ധാരളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

സഹ്‌റാന്‍പൂരില്‍ 22 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായ് 36 പേര്‍ മരിച്ചെന്ന് ജില്ലാ കളക്ടര്‍ പറയുന്നു. അതേസമയം വ്യാജമദ്യ വിതരണവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും എസ്എസ്പി ദിനേഷ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം മരണസംഖ്യ എനിയും ഉയരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉത്തരാഖണ്ഡിലാണ് ആദ്യം വിഷമദ്യം വിതരണം ചെയ്തതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. ആദ്യമേ ചികിത്സ നല്‍കാന്‍ കഴിഞ്ഞത് മരണ സംഖ്യ കുറയാന്‍ കാരണമായെന്ന് സഹരാന്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് എകെ പാണ്ഡെ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിച്ചവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version