റെയില്‍വെ സ്‌റ്റേഷനില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരിയുടെ തല ഇരുമ്പു തൂണുകള്‍ക്കിടയില്‍ കുടുങ്ങി; കുട്ടിയെ പുറത്തെടുത്തത് പണിപ്പെട്ട് തൂണുകള്‍ അറുത്തുമാറ്റിയ ശേഷം! ശ്വാസം നിലപ്പിച്ച് മരണത്തിനും ജീവിതത്തിനും ഇടയിലെ മണിക്കൂറുകള്‍

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി അറുത്തുമാറ്റിയ ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയത്.

തിരുവള്ളൂര്‍: റെയില്‍വെ സ്റ്റേഷനില്‍ കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരിയുടെ തല ഇരുമ്പ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ തിരുത്തണി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മാതാപിതാക്കള്‍ ഓടിയെത്തിയത്. വന്നു നോക്കുമ്പോള്‍ കമ്പിയിഴകള്‍ക്കുള്ളില്‍ തല കുടുങ്ങി ജീവപ്രാണന്‍ കൊണ്ട് പിടയുന്ന കുഞ്ഞിനെയാണ്.

ശേഷം ആളുകള വിളിച്ചു കൂട്ടി കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വന്നു. എല്ലാം വിഫലമായപ്പോള്‍ തൂണ് അറുത്തുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു. തിരുവള്ളൂര്‍ സിരുഗുമി സ്വദേശി കീര്‍ത്തനയെന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പെട്ടത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി അറുത്തുമാറ്റിയ ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയത്. തിരുപ്പതിക്ക് പോകുന്നതിനു വേണ്ടിയെത്തിയതായിരുന്നു കീര്‍ത്തനയും മാതാപിതാക്കളും. ശ്വാസം നിലച്ചു പോകുന്ന കാഴ്ചയായിരുന്നു കണ്ടത്.

Exit mobile version