ഡിഗ്രി വ്യാജം; കുട്ടികള്‍ മോഡിയെ കണ്ട് പഠിക്കരുത്; ക്ലാസുകള്‍ കേള്‍ക്കരുത്; ഉപദേശവുമായി ആനന്ദ് ശര്‍മ്മ

നരേന്ദ്രമോഡിയെ കണ്ട് പഠിക്കരുതെന്നും അദ്ദേഹത്തിന്റെ ഡിഗ്രി വ്യാജമാണെന്നും ശര്‍മ്മ പറഞ്ഞു.

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും അകലം പാലിക്കണമെന്ന ഉപദേശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. നരേന്ദ്രമോഡിയെ കണ്ട് പഠിക്കരുതെന്നും അദ്ദേഹത്തിന്റെ ഡിഗ്രി വ്യാജമാണെന്നും ശര്‍മ്മ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ 2000 കുട്ടികളേയും മാതാപിതാക്കളേയും അധ്യാപകരേയും അഭിമുഖീകരിച്ച് മോഡി നടത്തിയ ‘പരീക്ഷ പര്‍ ചര്‍ച്ച 2.0’ പരിപാടിക്ക് ശേഷമായിരുന്നു ശര്‍മ്മയുടെ വിശദീകരണം. മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുണ്ടെന്നും സ്വയം പാസ്സാകാത്ത ഒരാള്‍ എങ്ങനെ വിദ്യാര്‍ത്ഥികളോട് പരീക്ഷ ജയിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുമെന്നും ശര്‍മ്മ പറഞ്ഞു.

മോഡിയ്ക്കെതിരെ പരാമര്‍ശം ഉന്നയിച്ചതിനൊപ്പം ബിജെപി നേതാവ് ദീന്‍ ദയാല്‍ ഉപധ്യായയെയും ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു. ആരാണ് ഉപധ്യായയെന്നും രാജ്യത്തിന് അയാളുടെ സംഭാവന എന്തായിരുന്നു എന്നുമായിരുന്നു ശര്‍മ്മയുടെ വിമര്‍ശനം.

Exit mobile version