സുപ്രീം കോടതി വിധിയെക്കുറിച്ച് പറയാന്‍ ഞാനാരുമല്ല, പക്ഷെ ഞാന്‍ വിശ്വാസിയാണ്..! ആര്‍ത്തവരക്തം പുരണ്ട നാപ്കിനുമായി ദൈവത്തെ കാണാന്‍ പോകുന്നത് എന്തിനാണ്..?

ന്യൂഡല്‍ഹി: ശബരിമലയില്‍ സത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അശുദ്ധമാക്കുമെന്നാണ് സ്മൃതി ഇറാനിയുടെ വാദം. സമൃതിയുടെ വിചിത്ര വാദത്തിനെതിരെ രംഗപ്രവേശനം ചെയ്ത് സോഷ്യല്‍ മീഡിയയും പിന്നാലെ ഉണ്ട്.

‘സുപ്രീം കോടതി വിധിയെക്കുറിച്ച് പറയാന്‍ ഞാനാരുമല്ല. പക്ഷേ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ആര്‍ക്കും അശുദ്ധമാക്കാന്‍ അധികാരമില്ല.’ സ്മൃതി ഇറാനി പറഞ്ഞു.

നമ്മള്‍ ആര്‍ത്തവരക്തം പുരണ്ട സാനിറ്ററി നാപ്കിന്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോകുമോ? പിന്നെന്തിനാണ് നിങ്ങള്‍ അതുംകൊണ്ട് ദൈവത്തിന്റെ വീട്ടില്‍ പോകുന്നത്. എന്നായിരുന്നു സ്മൃതിയുടെ ചോദ്യം.

മകനെ കാത്ത് ക്ഷേത്രത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന ഒരു അനുഭവവും സ്മൃതി ഇറാനി പങ്കുവെച്ചു. ‘ അന്ധേരിയിലെ ഒരു ക്ഷേത്രത്തിനുള്ളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ഞാന്‍ തടയപ്പെട്ടിട്ടുണ്ട്. മകനെ ഞാന്‍ പൂജാരിയുടെ കയ്യില്‍ കൊടുത്ത് നേര്‍ച്ച നടത്തുകയായിരുന്നു. ഞാന്‍ റോഡിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.’ അവര്‍ പറഞ്ഞു.

Exit mobile version