‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തമിഴ് ജനത ആഗ്രഹിക്കുന്നത്’; നിലപാട് ആവര്‍ത്തിച്ച് എംകെ സ്റ്റാലിന്‍

തമിഴ്ജനതയുടെ ആഗ്രഹമാണിത്. ഇതിലെന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈ: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് തമിഴ് ജനത ആഗ്രഹിക്കുന്നതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ചെന്നൈയില്‍ വെച്ചും താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. തമിഴ്ജനതയുടെ ആഗ്രഹമാണിത്. ഇതിലെന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്നലെ കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സ്റ്റാലിനടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തിരുന്നു. റാലിയില്‍ സോണിയയും രാഹുലും പങ്കെടുത്തിരുന്നില്ല. കൂടാതെ ബിജെഡിയും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികളും മമതയുടെ റാലിയില്‍ എത്തിയിരുന്നില്ല.

നേരത്തെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിലാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നത്.

Exit mobile version