വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ നടപ്പിലാക്കും; പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിദ്യാര്‍ത്ഥികള്‍ക്ക് 10% സാമ്പത്തിക സംവരണമാണ് ഏര്‍പ്പെടുത്തുകയെന്നും ജാവദേക്കര്‍ പറഞ്ഞു.

നിലവിലെ സംവരണത്തെ ബാധിക്കാത്ത വിധത്തില്‍ ഈ സംവരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ – സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാവും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക സീറ്റുകള്‍ അനുവദിക്കുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.

മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി കൊണ്ട് വന്നിരുന്നു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണമാണ് കൊണ്ട് വന്നിരിക്കുന്നത്.

Exit mobile version