കാര്‍ഷിക നിയമം; തുറന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

prakash javadekar | big news live

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചെന്നൈയിലെ സന്ദര്‍ശനത്തിനിടെ ആണ് കേന്ദ്രമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്.


അതേസമയം രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീരാണ്. രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് ആണ് രാജ്യത്ത് എറ്റവും അധികം കര്‍ഷകരുടെ ഭൂമി കൈയേറിയവരില്‍ ഒരാള്‍ എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.


അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 31ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കൊടും തണുപ്പ് വകവയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തിന്റെ ഭാവി തന്ത്രങ്ങള്‍ സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും.

അതേസമയം മധ്യപ്രദേശില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങളില്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version