സ്‌ഫോടക വസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ല; ആന ചരിഞ്ഞ സംഭവത്തില്‍ പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു കഴിച്ചപൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ആന ചരിഞ്ഞ സംഭവം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും, സ്ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം സ്ഥലം സംബന്ധിച്ച് വ്യക്തതക്കുറവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്ആനയുടെ വായ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

Exit mobile version