പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുംഭമേള ക്യാംപില്‍ വന്‍ തീപിടുത്തം

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

പ്രയാഗ്‌രാജ്: നാളെ ആരംഭിക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേള ക്യാംപില്‍ തീ പിടുത്തമുണ്ടായി. ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അതേ സമയം അഗ്‌നിബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ക്യാംപിലുണ്ടായ തീ നിയന്ത്രണ വിധേയമായെന്ന് കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് സൂപ്രണ്ട് അറിയിച്ചു. തീ പിടുത്തത്തില്‍ ക്യാമ്പിനടുത്ത് നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ ഭാഗികമായി കത്തിനശിച്ചു.

Exit mobile version