മകളെ തട്ടിക്കൊണ്ട് പോവും! അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം; മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം. മകളെ തട്ടിക്കൊണ്ട് പോവുമെന്നാണ് ഭീഷണി.

‘നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോവുമെന്നും അവളെ സംരക്ഷിക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യാനുമാണ്’ ഭീഷണി. ജനുവരി ഒന്‍പതിന് അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക മെയിലിലാണ് ഭീഷണിയെത്തിയത്.

ഭീഷണി സന്ദേശം ലഭിച്ചതോടെ ഡല്‍ഹി പോലീസ് കെജരിവാളിന്റെ മകള്‍ ഹര്‍ഷിതയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.

Exit mobile version