ബഹളം വെച്ചിട്ട് കാര്യമില്ല; ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല; പ്രശ്‌നമുണ്ടാകുമ്പോള്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടത്;രാഹുലിനെ പരിഹസിച്ച് മോഡി

ന്യൂഡല്‍ഹി: വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആഘോഷിക്കാന്‍ മുങ്ങുന്ന സേവകനെയാണോ ജനങ്ങള്‍ക്ക് വേണ്ടതെന്നും രാഹുലിനെ പരിഹസിച്ച് മോഡി ഒളിയമ്പെറിഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണെന്നുംമോഡി ആരോപിച്ചു. അയോധ്യതര്‍ക്കം പരിഹരിച്ചുകാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണ്, കോണ്‍ഗ്രസ് വിരോധികള്‍ അവരോട് കീഴടങ്ങിയെന്നും ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് മോഡി പറഞ്ഞു.

ഇതിനിടെ എന്‍ഡിഎയ്‌ക്കെതിരെ ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും സഖ്യപ്രഖ്യാപനം നടത്തി. ഇതിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തുകയും ചെയ്തിട്ടുണ്ടേ. എസ്പി – ബിഎസ്പി സഖ്യം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ല നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ പ്രമേയത്തില്‍ ആരോപിച്ചു.

Exit mobile version