നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍

ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്.

മുംബൈ: നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിനിയായ 20
കാരിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പോലീസ് കേസെടുത്തത്. ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്.

വിദ്യാര്‍ഥിനിയുടെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം നടത്തിയ പെണ്‍കുട്ടി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. ആള്‍മാറാട്ടത്തിന് വിദ്യാര്‍ഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെന്റര്‍ ഇന്‍-ചാര്‍ജ് രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയം തോന്നാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പോലീസ് പറഞ്ഞു.

Exit mobile version